Wednesday, December 23, 2009

കേരളത്തില്‍ വീണ്ടും ഉള്ളി വസന്തം


ബ്ലൊഗ്ഗര്‍മാരുടെ അഭ്യര്‍ഥതന മാനിച്ച് ഇത്തവണ
സാധാരണ gift item ആയ comments ന്‌ പകരം ഓരോ സവാള തരുമെന്ന്
santa house അറിയിച്ചിട്ടുണ്ട്‌. ആദ്യത്തെ സവാള വിശാലന് കൊടുക്കുമോ അതോ
മനുവിനു കൊടുക്കുമോ എന്ന confusionനില്‍ നിന്ന santa ഒടുവില്‍ ഒരു touchingsന്‌ ആയി കാത്തുനിന്ന കുറുമാന്‌ കൊടുത്തതായാണ്‌ അറിഞ്ഞത്.

Saturday, August 1, 2009

അച്ഛന്‍റെ കവിതകള്‍ - 2

സമര്‍പ്പണം


ആകാശങ്ങളില്‍ സ്വപ്നങ്ങളുണ്ടെന്നും
തൂലികത്തുമ്പില്‍ കവിതകളുണ്ടെന്നും
നല്ലതിലൊക്കെയും ദൈവമുണ്ടെന്നും
മാധവിയമ്മ പറഞ്ഞുതന്നു.

എഴുതാത്ത കവയത്രിയായിരുന്നു അമ്മ
എഴുതിയ കവിതയൊന്നുമാത്രം
സദ്ശസ്സാര്‍ന്നൊരു ജീവിതം നേടുക
മതിമാന്‍ നേടേണ്ട സമ്പാദ്യമൊന്നതേ
ആകാശത്തോളം
ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു
കവിതകളെഴുതി ഞാന്‍ പാടി നടന്നു
ദൈവത്തെതേടി ഞാനലഞ്ഞു നടന്നു
അമ്മയെ മാത്രം മറന്നുപോയി

അമ്മ സ്വര്‍ഗത്തിലുണ്ടെന്ന്
ഗ്രന്ഥം പറഞ്ഞു
ഗ്രന്ഥമെനിക്കു ലഭിക്കുമ്പോഴേക്കും
മരണം വാതില്‍ക്കല്‍ എത്തിയിരുന്നു
അമ്മയെ കണ്ടെത്താന്‍
പാപങ്ങള്‍ പൊറുക്കുവാന്‍
വിശുദ്ഥ വചനങ്ങള്‍ ഞാനേറ്റു ചൊല്ലി:
'അശ്ഹുദ അല്ലാ ഇലാഹ ഇല്ലല്ലാഹു
വ അശ്ഹദു അന്ന
മുഹമ്മദന്‍ റസൂലുല്ലാഹ്'

Wednesday, July 22, 2009

അച്ഛന്‍റെ കവിതകള്‍

ഇന്നു ഞാന്‍ വളരെ സന്തോഷവനാണ്‌, കാരണം
വളരെ കാലത്തിന്‌ ശേഷം അച്ഛന്‍ വീണ്ടും എഴുത്ത് തുടങ്ങി.
ഇന്നലെ മാധ്യമം പത്രത്തില്‍ അച്ഛന്‍റെ കവിത വന്നു.
അച്ഛന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയേയും
അച്ഛന്‍റെ അമ്മയായ മാധവിയേയും കുറിച്ചുള്ള കവിത
ഞാന്‍ Post ഇവിടെ ചെയ്യുന്നു.

അച്ഛന്‍റെ കവിതകള്‍ -1
അമ്മയും കമലയും
പച്ചക്കല്‍ മൂക്കുത്തിയും




വിഷാദം ചുരത്തുന്ന
കമലയുടെ മുഖം പോലെ
എന്നെ ഇന്നു
വേദനിപ്പിക്കുന്ന മറ്റൊരു മുഖമില്ല
കത്തുന്ന
കൃഷ്ണമണികള്‍ക്കു താഴെ
തുളുമ്പി നില്‍ക്കുന്ന
കണ്ണുനീര്‍ത്തുള്ളികളും
ദുഖത്തിന് അഴകീന്‍റെ
പരിവേഷം ചാര്‍ത്തുന്ന
പച്ചക്കല്‍ മൂക്കുത്തിയും
എന്നെ അമ്മയുടെ
ഓര്‍മ്മകളിലേക്ക് നയിക്കുന്നു
മാധവിയമ്മയുടെ മടിത്തട്ടില്‍
കൈകാലിളക്കി
ഉണ്ണിമോന്‍ മുല കുടിച്ചതും
അവളുടെ ആനന്ദമായി
ആകാശമായി
അവളുടെ ദേവനായി
ദേവദേവനായ ഉണ്ണികൃഷ്ണനായി
അമ്പാടിയിലെന്നപോലെ
കളിച്ചുവളര്‍ന്നതും
ഇന്നലെയെന്ന
പോലെ ഞാനോര്‍ത്തു പോകുന്നു.
വിഷാദം ചുരത്തുന്ന
കമലയുടെ മുഖം പോലെ
എന്നെ ഇന്നു വേട്ടയാടുന്ന
മറ്റൊരു മുഖവുമില്ല
കമല അവളുടെ
മാറോടെന്നെ അണച്ചു പുണരുവാന്‍
എന്‍റെ കവിളൂകളിലവള്‍
ചുംബന പൂക്കളര്‍പ്പിക്കുവാന്‍
ഞാനെത്രമേല്‍ മോഹിച്ചുവെന്നോ
ഒരു വാക്ക്‌
ഒരു നോക്ക്‌
ഒരു സ്പര്‍ശനമെങ്കിലും
കമല എനിക്ക്‌
സമ്മാനിച്ചിരുന്നുവെങ്കില്‍-
എങ്കിലെന്‍ പാപ ചിന്തകള്‍
പറന്നകന്നീടുമോ!
മോഹിപ്പിക്കുമാ
ബാല്യമെനിക്ക് തിരിച്ചു വന്നീടുമോ!
എങ്കിലെന്‍ മാധവിയമ്മ
പുനര്‍ജനിച്ചിടുമോ!
.....................
.........................

Thursday, June 4, 2009

ശകൂ നിനക്കായി.......

ഏകാന്തതയുടെ അപാരതീരങ്ങളില്‍ വെറുതെ അലഞ്ഞു നടക്കുമ്പോഴാണ് നമ്മുടെ ശകുന്തളയുടെഓര്‍മ്മകള്‍ എന്നിലെ കലാകാരനെ പിടികൂടുന്നത്‌,
ചെരിപ്പിടാതെ നടന്ന് കാലില് മീന്‍ മുള്ളുകൊണ്ട്‌ ഒന്നു തിരിഞ്ഞു നോക്കിയതിനു
പാവം ശകു എന്തെല്ലാം അനുഭവിചു. ജലദോഷത്തിന് ആടലോടകം നോക്കി
കാട്ടില്‍ നടന്ന ദുഷ്യന്‍ മമ്മൂട്ടിയുടെ ഹരികൃഷ്ണന്‍സിലെ ഡാന്‍സുപോലെ ഒറ്റകാലില്‍ നിന്നാഡുന്ന ശകുവിനെ കണ്ടതും കാലിലെ മുള്ലെടുത്തു പകരം ഒരു മോതിരമിട്ടതും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ ഇട്ടത്‌ 916 Hallmark മോതിരമാണെന്നും പറഞ്ഞു ഒഴിവാക്കാന്‍ നോക്കിയതുമെല്ലാം ഒരു നിമിഷം എന്‍റെ മനസിലൂടെ ഓടി മറഞ്ഞു.

പാവം ശകു.......ശകുവിനോടുള്ള എന്‍റെ സ്നേഹം വരകളായി വര്‍ണങ്ങളായി ഞാന്‍ പകര്‍ത്തി.
ഈ അമൂല്യ ചിത്രം ബ്ലോഗ് വായിക്കുന്ന സഹൃദയരായ ബ്ലൊഗ്ഗര്‍മാര്‍ക്കു വേണ്ടി dedicate ചെയ്യുന്നു.



കടപ്പാട്‌: Photoshop

Monday, June 1, 2009

കഥയുടെ തമ്പുരാട്ടി വിടപറയുമ്പോള്‍



ആദ്യമായി മാധവിക്കുട്ടിയെ പറ്റി കേള്‍ക്കുന്നത്‌ അച്ഛനില്‍ നിന്നാണ്, അച്ഛന്‍ ആദ്യമായി പ്രണയിച്ച സ്ത്രീയെന്നാണ് അമ്മ പറഞ്ഞത്. അത്രക്കിഷ്ടമായിരുന്നു അഛനവരുടെ കഥകള്‍. പിന്നെ ഞാനും അവരുടെ കഥകളുടെ കൂട്ടുകാരനായി.നാലപ്പട്‌ തറവാട്ടിലും
തൊടിയിലും അവരുടെ കഥകളിലൂടെ ഞാന്‍ സഞ്ചരിച്ചു....എവിടെയോ പിന്നീടേപ്പോഴോ വായനയുടെ ലോകത്ത് നിന്നും വഴി മാറിയപ്പോള്‍ മാധവിക്കുട്ടിയും നാലപ്പാടും എന്നില് നിന്നും മറഞ്ഞു. ഇന്നലെ വാര്‍ത്ത കാണുമ്പോഴാണ് കമലാ സുരയ്യ ഓര്‍മയായി എന്ന ന്യൂസ് കണ്ടത്‌.
കല്‍ക്കത്തയിലേ മഞ്ഞ paint അടിച്ച വീടുകള്‍ക്കിടയിലൂടെ നാലപ്പാട്ട് തൊടിയിലൂടെ എന്റെ മനസ് ഒരു നിമിഷം സഞ്ചരിച്ചു . അടുത്തു പരിചയമുള്ള ആരുടേയോ വിയോഗം പോലെ മനസിനെന്തോ ..................