Wednesday, July 22, 2009

അച്ഛന്‍റെ കവിതകള്‍

ഇന്നു ഞാന്‍ വളരെ സന്തോഷവനാണ്‌, കാരണം
വളരെ കാലത്തിന്‌ ശേഷം അച്ഛന്‍ വീണ്ടും എഴുത്ത് തുടങ്ങി.
ഇന്നലെ മാധ്യമം പത്രത്തില്‍ അച്ഛന്‍റെ കവിത വന്നു.
അച്ഛന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയേയും
അച്ഛന്‍റെ അമ്മയായ മാധവിയേയും കുറിച്ചുള്ള കവിത
ഞാന്‍ Post ഇവിടെ ചെയ്യുന്നു.

അച്ഛന്‍റെ കവിതകള്‍ -1
അമ്മയും കമലയും
പച്ചക്കല്‍ മൂക്കുത്തിയും




വിഷാദം ചുരത്തുന്ന
കമലയുടെ മുഖം പോലെ
എന്നെ ഇന്നു
വേദനിപ്പിക്കുന്ന മറ്റൊരു മുഖമില്ല
കത്തുന്ന
കൃഷ്ണമണികള്‍ക്കു താഴെ
തുളുമ്പി നില്‍ക്കുന്ന
കണ്ണുനീര്‍ത്തുള്ളികളും
ദുഖത്തിന് അഴകീന്‍റെ
പരിവേഷം ചാര്‍ത്തുന്ന
പച്ചക്കല്‍ മൂക്കുത്തിയും
എന്നെ അമ്മയുടെ
ഓര്‍മ്മകളിലേക്ക് നയിക്കുന്നു
മാധവിയമ്മയുടെ മടിത്തട്ടില്‍
കൈകാലിളക്കി
ഉണ്ണിമോന്‍ മുല കുടിച്ചതും
അവളുടെ ആനന്ദമായി
ആകാശമായി
അവളുടെ ദേവനായി
ദേവദേവനായ ഉണ്ണികൃഷ്ണനായി
അമ്പാടിയിലെന്നപോലെ
കളിച്ചുവളര്‍ന്നതും
ഇന്നലെയെന്ന
പോലെ ഞാനോര്‍ത്തു പോകുന്നു.
വിഷാദം ചുരത്തുന്ന
കമലയുടെ മുഖം പോലെ
എന്നെ ഇന്നു വേട്ടയാടുന്ന
മറ്റൊരു മുഖവുമില്ല
കമല അവളുടെ
മാറോടെന്നെ അണച്ചു പുണരുവാന്‍
എന്‍റെ കവിളൂകളിലവള്‍
ചുംബന പൂക്കളര്‍പ്പിക്കുവാന്‍
ഞാനെത്രമേല്‍ മോഹിച്ചുവെന്നോ
ഒരു വാക്ക്‌
ഒരു നോക്ക്‌
ഒരു സ്പര്‍ശനമെങ്കിലും
കമല എനിക്ക്‌
സമ്മാനിച്ചിരുന്നുവെങ്കില്‍-
എങ്കിലെന്‍ പാപ ചിന്തകള്‍
പറന്നകന്നീടുമോ!
മോഹിപ്പിക്കുമാ
ബാല്യമെനിക്ക് തിരിച്ചു വന്നീടുമോ!
എങ്കിലെന്‍ മാധവിയമ്മ
പുനര്‍ജനിച്ചിടുമോ!
.....................
.........................

No comments:

Post a Comment