Monday, June 1, 2009

കഥയുടെ തമ്പുരാട്ടി വിടപറയുമ്പോള്‍



ആദ്യമായി മാധവിക്കുട്ടിയെ പറ്റി കേള്‍ക്കുന്നത്‌ അച്ഛനില്‍ നിന്നാണ്, അച്ഛന്‍ ആദ്യമായി പ്രണയിച്ച സ്ത്രീയെന്നാണ് അമ്മ പറഞ്ഞത്. അത്രക്കിഷ്ടമായിരുന്നു അഛനവരുടെ കഥകള്‍. പിന്നെ ഞാനും അവരുടെ കഥകളുടെ കൂട്ടുകാരനായി.നാലപ്പട്‌ തറവാട്ടിലും
തൊടിയിലും അവരുടെ കഥകളിലൂടെ ഞാന്‍ സഞ്ചരിച്ചു....എവിടെയോ പിന്നീടേപ്പോഴോ വായനയുടെ ലോകത്ത് നിന്നും വഴി മാറിയപ്പോള്‍ മാധവിക്കുട്ടിയും നാലപ്പാടും എന്നില് നിന്നും മറഞ്ഞു. ഇന്നലെ വാര്‍ത്ത കാണുമ്പോഴാണ് കമലാ സുരയ്യ ഓര്‍മയായി എന്ന ന്യൂസ് കണ്ടത്‌.
കല്‍ക്കത്തയിലേ മഞ്ഞ paint അടിച്ച വീടുകള്‍ക്കിടയിലൂടെ നാലപ്പാട്ട് തൊടിയിലൂടെ എന്റെ മനസ് ഒരു നിമിഷം സഞ്ചരിച്ചു . അടുത്തു പരിചയമുള്ള ആരുടേയോ വിയോഗം പോലെ മനസിനെന്തോ ..................

1 comment:

  1. നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കൊ വലിച്ചെറിഞ്ഞുകൊടുത്ത്‌ പൊടുന്നനെ മൌനത്തിലേക്ക്‌ ...പിന്നെപ്പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും ഉള്‍വലിയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ.. വേദിയില്‍ ഇരുളു പടരുകയാണ്‌..... കുരാകൂരിരുട്ട്‌....

    ReplyDelete