ഏകാന്തതയുടെ അപാരതീരങ്ങളില്‍ വെറുതെ അലഞ്ഞു നടക്കുമ്പോഴാണ് നമ്മുടെ ശകുന്തളയുടെഓര്‍മ്മകള്‍ എന്നിലെ കലാകാരനെ പിടികൂടുന്നത്,
ചെരിപ്പിടാതെ നടന്ന് കാലില് മീന്‍ മുള്ളുകൊണ്ട് ഒന്നു തിരിഞ്ഞു നോക്കിയതിനു
പാവം ശകു എന്തെല്ലാം അനുഭവിചു. ജലദോഷത്തിന് ആടലോടകം നോക്കി
കാട്ടില്‍ നടന്ന ദുഷ്യന്‍ മമ്മൂട്ടിയുടെ ഹരികൃഷ്ണന്‍സിലെ ഡാന്‍സുപോലെ ഒറ്റകാലില്‍ നിന്നാഡുന്ന ശകുവിനെ കണ്ടതും കാലിലെ മുള്ലെടുത്തു പകരം ഒരു മോതിരമിട്ടതും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ ഇട്ടത് 916 Hallmark മോതിരമാണെന്നും പറഞ്ഞു ഒഴിവാക്കാന്‍ നോക്കിയതുമെല്ലാം ഒരു നിമിഷം എന്‍റെ മനസിലൂടെ ഓടി മറഞ്ഞു.
പാവം ശകു.......ശകുവിനോടുള്ള എന്‍റെ സ്നേഹം വരകളായി വര്‍ണങ്ങളായി ഞാന്‍ പകര്‍ത്തി.
ഈ അമൂല്യ ചിത്രം ബ്ലോഗ് വായിക്കുന്ന സഹൃദയരായ ബ്ലൊഗ്ഗര്‍മാര്‍ക്കു വേണ്ടി dedicate ചെയ്യുന്നു.
കടപ്പാട്: Photoshop
Thursday, June 4, 2009
Monday, June 1, 2009
കഥയുടെ തമ്പുരാട്ടി വിടപറയുമ്പോള്‍
ആദ്യമായി മാധവിക്കുട്ടിയെ പറ്റി കേള്‍ക്കുന്നത് അച്ഛനില്‍ നിന്നാണ്, അച്ഛന്‍ ആദ്യമായി പ്രണയിച്ച സ്ത്രീയെന്നാണ് അമ്മ പറഞ്ഞത്. അത്രക്കിഷ്ടമായിരുന്നു അഛനവരുടെ കഥകള്‍. പിന്നെ ഞാനും അവരുടെ കഥകളുടെ കൂട്ടുകാരനായി.നാലപ്പട് തറവാട്ടിലും
തൊടിയിലും അവരുടെ കഥകളിലൂടെ ഞാന്‍ സഞ്ചരിച്ചു....എവിടെയോ പിന്നീടേപ്പോഴോ വായനയുടെ ലോകത്ത് നിന്നും വഴി മാറിയപ്പോള്‍ മാധവിക്കുട്ടിയും നാലപ്പാടും എന്നില് നിന്നും മറഞ്ഞു. ഇന്നലെ വാര്‍ത്ത കാണുമ്പോഴാണ് കമലാ സുരയ്യ ഓര്‍മയായി എന്ന ന്യൂസ് കണ്ടത്.
കല്‍ക്കത്തയിലേ മഞ്ഞ paint അടിച്ച വീടുകള്‍ക്കിടയിലൂടെ നാലപ്പാട്ട് തൊടിയിലൂടെ എന്റെ മനസ് ഒരു നിമിഷം സഞ്ചരിച്ചു . അടുത്തു പരിചയമുള്ള ആരുടേയോ വിയോഗം പോലെ മനസിനെന്തോ ..................
Subscribe to:
Posts (Atom)