സമര്‍പ്പണം
ആകാശങ്ങളില്‍ സ്വപ്നങ്ങളുണ്ടെന്നും
തൂലികത്തുമ്പില്‍ കവിതകളുണ്ടെന്നും
നല്ലതിലൊക്കെയും ദൈവമുണ്ടെന്നും
മാധവിയമ്മ പറഞ്ഞുതന്നു.
എഴുതാത്ത കവയത്രിയായിരുന്നു അമ്മ
എഴുതിയ കവിതയൊന്നുമാത്രം
സദ്ശസ്സാര്‍ന്നൊരു ജീവിതം നേടുക
മതിമാന്‍ നേടേണ്ട സമ്പാദ്യമൊന്നതേ
ആകാശത്തോളം
ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു
കവിതകളെഴുതി ഞാന്‍ പാടി നടന്നു
ദൈവത്തെതേടി ഞാനലഞ്ഞു നടന്നു
അമ്മയെ മാത്രം മറന്നുപോയി
അമ്മ സ്വര്‍ഗത്തിലുണ്ടെന്ന്
ഗ്രന്ഥം പറഞ്ഞു
ഗ്രന്ഥമെനിക്കു ലഭിക്കുമ്പോഴേക്കും
മരണം വാതില്‍ക്കല്‍ എത്തിയിരുന്നു
അമ്മയെ കണ്ടെത്താന്‍
പാപങ്ങള്‍ പൊറുക്കുവാന്‍
വിശുദ്ഥ വചനങ്ങള്‍ ഞാനേറ്റു ചൊല്ലി:
'അശ്ഹുദ അല്ലാ ഇലാഹ ഇല്ലല്ലാഹു
വ അശ്ഹദു അന്ന
മുഹമ്മദന്‍ റസൂലുല്ലാഹ്'